സൗദിയിൽ സ്ഥിരം താമസക്കാരനായ വിദേശിയ്ക്ക് രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ കാലഹരണപ്പെട്ട ഇഖാമ (താമസരേഖ) പുതുക്കാൻ അവസരം. ഇലക്ട്രോണിക് ആയി പുതുക്കാനുള്ള സൗകര്യമുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് വിഭാഗം അറിയിച്ചു.
രാജ്യത്തിന് പുറത്തുള്ള സമയങ്ങളിൽ ഒരു വിദേശിയുടെ കാലഹരണപ്പെട്ട ഇഖാമ പുതുക്കാനുള്ള സാധ്യതയെക്കുറിച്ച് ഒരാൾ അന്വേഷണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഉപഭോക്തൃ സേവന അക്കൗണ്ടിനെക്കുറിച്ചുള്ള ‘പാസ്പോർട്ട് സേവനം’ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന് പുറത്തുള്ളവർക്കായി തൊഴിലുടമക്ക് ഇലക്ട്രോണിക് ആയി താമസക്കാരുടെ ഐഡന്റിറ്റി പുതുക്കാനുള്ള സൗകര്യമുണ്ട്. ‘അബ്ഷീർ’ അല്ലെങ്കിൽ ‘മുഖീം’ പ്ലാറ്റ്ഫോമിലൂടെ സ്പോൺസർ ‘സദാദ്’ സേവനം വഴി ആവശ്യമായ ഫീസ് അടക്കണമെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് വിഭാഗം അറിയിച്ചു.