അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന് കിക്കോഫ് കുറിക്കാനിരിക്കുകയാണ്. ഈ വേളയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം അധികൃതർ. ഈ മാസം അവസാനം വരെയുള്ള ചില ദിവസങ്ങളിലാണ് ത്രീ ടു വൺ ഒളിമ്പിക് മ്യൂസിയം സന്ദർശിക്കാൻ നിയന്ത്രണമുള്ളത്.
അതേസമയം, ഏപ്രിൽ 16, 17, 19, 20, 22,23, 26 എന്നീ ദിവസങ്ങളിൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഏഷ്യൻ കപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുന്ന ദിവസമാണിത്. ഏപ്രിൽ 15നാണ് ഏഷ്യൻ യൂത്ത് ടീമുകൾ മാറ്റുരക്കുന്ന അണ്ടർ 23 ചാമ്പ്യൻഷിപ്പിന് ഖത്തറിൽ ആരംഭം കുറിക്കുന്നത്. ഏപ്രിൽ 15ന് വൈകുന്നേരം നാല് മണിക്ക് ഓസ്ട്രേലിയ-ജോർഡൻ മത്സരത്തോടെയാണ് ടൂർണമെന്റിന്റെ തുടക്കം കുറിയ്ക്കുക.