തൃശൂർ പൂരത്തിന് കൊടിയേറി. 19നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. 17ന് രാത്രി ഏഴിന് സാംപിൾ വെടിക്കെട്ട്.
പൂരത്തിൻറെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും കൊടിയേറി. പാറമേക്കാവ് ക്ഷേത്രത്തിൽ പകൽ 11.20നും 12.15നും ഇടയിലായിരുന്നു കൊടിയേറ്റ്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും ഇടയിലായിരുന്നു കൊടിയേറ്റ്.
ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിൽ രാവിലെയും രാത്രിയുമായി പൂരം കൊടിയേറും. ഏപ്രിൽ 19നാണ് പൂരം. 17ന് രാത്രിയായിരിക്കും സാംപിൾ വെടിക്കെട്ട് നടക്കുക. ഏപ്രിൽ 18ന് തെക്കേനട തുറക്കൽ