കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ്. 2006ൽ തന്റെ 26ാം വയസ്സിലാണ് അബ്ദുൽ റഹീമിനെ സൗദിയിലെ ജയിലിൽ അടച്ചത്. റഹീമിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ദയാധനമായി ആവശ്യപ്പെടുന്നത് 34 കോടി. ഇത്രയും ഭീമമായ തുക എങ്ങനെ സമാഹരിക്കുമെന്ന് അറിയാതെ ആശങ്കയിലായിരുന്നു സാമൂഹിക പ്രവർത്തകരും അബ്ദു റഹീമിന്റെ കുടുംബവും. ആദ്യഘട്ടത്തിൽ ക്രൗഡ് ഫണ്ടിംഗിലേക്ക് എത്തിയത് രണ്ട് കോടിയാണ്. ഇനിയും വേണം 32 കോടി. ആ സമയത്താണ് ബോബി ചെമ്മണ്ണൂർ കടന്നു വരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പണം സമാഹരണത്തിനായി തുടക്കമിടുകയായിരുന്നു.
റഹീമിന്റെ മോചനത്തിനായി ബോബി ചെമ്മണ്ണൂർ നടത്തിയ ‘യാചകയാത്ര’യിൽ പിന്തുണ നൽകിയത് ജനലക്ഷങ്ങളാണ്. റഹീമിന്റെ ശിക്ഷ റദ്ദാക്കാൻ ഏപ്രിൽ 16 ന് മുൻപ് 34 കോടി രൂപ മോചനദ്രവ്യം നൽകണം. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാർ രൂപീകരിച്ച അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കാൻ വേണ്ടിയാണ് ബോചെ യാചക യാത്ര നടത്തിവരുന്നത്. പൊതുജനങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പണം നേരിട്ട് സ്വീകരിക്കാതെ അബ്ദുൾ റഹീമിന്റെ മാതാവ് പാത്തുവിന്റെ നമ്പറിലേക്ക് ഗൂഗിൾപേ വഴി പണം നേരിട്ട് സ്വീകരിക്കുകയാണ് ചെയ്തുവരുന്നത്. അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആർ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാൻ ചെയ്യിച്ചും, പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ആപ്പ് നേരിട്ട് ഡൗൺലോഡ് ചെയ്യിച്ചും അബ്ദുൾ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകൾ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നത്. ബോചെയുടെ യാചക യാത്രവഴി തിരികെ ലഭിക്കുന്നത് ഒരു ജീവനാണ്. ഇതിനോടകം ധനസമാഹരണം 30 കോടി കടന്നു എന്ന സന്തോഷ വാർത്തയും പുറത്തുവന്നു. ദയാധനം നൽകാൻ 3 ദിവസം മാത്രമാണ് ബാക്കി ശേഷിക്കുന്നത്. ഏപ്രിൽ 12 മൂന്ന് മണിവരെ 30,10,81,618 രൂപയാണ് ലഭിച്ചതെന്നാണ് വിവരം. ഇതോടെ താത്കാലികമായി അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. ഓഡിറ്റിങ്ങിനു ശേഷം അക്കൗണ്ട് വീണ്ടും തുറക്കും. അപ്പോൾ പണം നിക്ഷേപിക്കാൻ സാധിക്കും. ബോചെയുടെ പ്രയത്നം റഹീമിന് രക്ഷയാകുമെന്ന ശുഭപ്രതീക്ഷയിലാണ് മലയാളികൾ.
ബോചെയുടെ പ്രയ്തനത്തെ അഭിനന്ദച്ച് മുൻമന്ത്രി കെടി ജലീൽ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പ് വായിക്കാം