യുഎഇയിൽ സ്വർണ്ണ വില സർവ്വകാല റെക്കോർഡിലേയ്ക്ക്. ദിവസങ്ങൾ കഴിയും തോറും സ്വർണ്ണ വില കുതിച്ചുയരുകയാണ്. 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 288.75 ദിർഹമാണ് വിപണിയിലെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്.
22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 267.25 ദിർഹം, 21 കാരറ്റിന് 258.75 ദിർഹം, 18 കാരറ്റിന് 218.70 ദിർഹം എന്നിങ്ങനെയാണ് ഇന്നത്തെ വില. ഇന്നലെ 24 കാരറ്റിന് ഗ്രാമിന് 284 ദിർഹമായിരുന്നതാണ് ഇന്ന് നാല് ദിർഹത്തിലധികം വർധിച്ച് 288.75 ദിർഹമായത്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 263 ദിർഹവും, 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 215 ദിർഹവുമായിരുന്നു ഇന്നലത്തെ വില. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.5 ശതമാനം ഉയർന്ന് 2,384.34 ഡോളറിലെത്തി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വർണ്ണവില രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ ഒരു ദിർഹം കുറയുമെങ്കിലും അടുത്ത ദിവസം അത് കൂടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച 24 കാരറ്റ് സ്വർണ്ണത്തിന് 275.75 ദിർഹമായിരുന്നു വില. 22 കാരറ്റിന് ഗ്രാമിന് 255.25, 18 കാരറ്റിന് 212 ദിർഹം എന്നിങ്ങനെയായാരുന്നു മാർക്കറ്റിലെ വില. ആ വിലയാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്. ഇങ്ങനെ പോയാൽ സ്വർണ്ണ വില പ്രവചനാതീതമായിരിക്കുമെന്നാണ് വിലയിരുത്തൽ.