77-ാമത് യുഎൻ ജനറൽ അസംബ്ലിയ്ക്ക് ന്യൂയോര്‍ക്കില്‍ തുടക്കം. 150ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന സമ്മേളനം 26ന് സമാപിക്കും. വിദ്യാഭ്യാസം എന്ന വിഷയത്തിലാണ് ആദ്യ ചര്‍ച്ച. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നേരിട്ടുളള യോഗം ചേരുന്നത്.
രാജ്യാന്തര സമാധാനം, സുരക്ഷ, സഹകരണം എന്നിവയിലൂന്നിയാണ് യുഎന്‍ ജനറല്‍ അസംബ്ലി മുന്നോട്ടുപോവുക. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സുരക്ഷ, ഊര്‍ജ സംരക്ഷണം, ഭക്ഷ്യ ലഭ്യത തുടങ്ങി നിരവധി വിഷയങ്ങളില്‍ നിര്‍ണായക തീരുമാനമുണ്ടാകും. വിവിധ രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും യോഗത്തില്‍ സംസാരിക്കും.
ഇന്ത്യയെ പ്രതിനിധികരിച്ച് വിദേശകാര്യമന്തി എസ് ജയശങ്കര്‍ ന്യൂയോര്‍ക്കില്‍ എത്തിയിട്ടുണ്ട്. 24 ന് അദ്ദേഹം യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. യുഎഇ സംഘത്തെ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യനാണ് നയിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് തുടങ്ങിയവർ ജനറൽ അസംബ്ലിയിൽ സംസാരിക്കും.
റഷ്യ – യുക്രൈന്‍ യുദ്ധവും അനന്തര ഫലങ്ങളുമാണ് ലോകം ഉറ്റുനോക്കുന്നത് . വിഷയത്തില്‍ െഎക്യരാഷ്ട്ര സഭ സ്വീകരിക്കുന്ന നിലപാടുകൾ നിര്‍ണായകമാകും. യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലന്‍സ്കിയുടെ റെക്കോര്‍ഡ് ചെയ്ത പ്രസംഗമാണ് യുഎന്നില്‍ കേൾപ്പിക്കുക. റഷ്യയെ പ്രതിനിധീകിരച്ച് വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനും പങ്കെടുക്കുന്നുണ്ട്.