തൃശൂർ ജില്ലയിൽ പ്രസവാനന്തര ചികിൽസയ്ക്കിടെ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം

Date:

Share post:

പ്രസവാനന്തര ചികിൽസയ്ക്കിടെ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. രണ്ട് മരണവും നടന്നിരിക്കുന്നത് തൃശൂർ ജില്ലയിലാണ്. യുവതികളുടെ മരണം ചികിൽസാ പിഴവ് മൂലമെന്നാണ് ബന്ധുക്കളുടെ പരാതി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ചാലക്കുടി പോട്ട പാലസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിൽസയിലുണ്ടായ പിഴവാണ് യുവതികളുടെ മരണത്തിന് കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്.

മാള സ്വദേശിനി നീതു (31) ആണ് മരിച്ച ഒരു യുവതി. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെന്ത്രാപ്പിന്നി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി കാർത്തിക തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇരിക്കെയാണ് മരിച്ചത്. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെയാണ് കാർത്തികയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. പ്രസവശേഷം ആരോഗ്യം മോശമായതിനെ തുടർന്ന് സ്കാനിങ് നടത്തിയപ്പോഴാണ് ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതും . മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. പ്രസവശേഷമുള്ള പരിചരണത്തിൽ ഡോക്ടർക്ക് സംഭവിച്ച പിഴവാണ് മരണത്തിന് കാരണമായതെന്ന് ബന്ധുകൾ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...