അമിതവേഗത്തിൽ വാഹനമോടിച്ച് ആഘോഷം ദുരന്തമാക്കേണ്ട, മുന്നറിയിപ്പുമായി അബുദാബി പോലീസ് 

Date:

Share post:

ലോകമെമ്പാടുമുള്ള വിശ്വാസികൾ നോമ്പ് നോറ്റ് പ്രാർത്ഥനയോടെ കാത്തിരുന്നു പുണ്യ ദിവസമെത്തി. ചെറിയ പെരുന്നാൾ ദിനത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച് പെരുന്നാൾ ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി പോലീസ്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഡ്രൈവർമാർക്ക് അധികൃതർ നൽകിയിട്ടുണ്ട്.

പ്രത്യേകിച്ച് ഈദ് അൽ ഫിത്തർ അവധിക്കാലത്ത് റോഡിൽ തിരക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ എല്ലാ ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഈദിന് മുന്നോടിയായി മധുരപലഹാരങ്ങളും റോസാപ്പൂക്കളും ആശംസാ കാർഡുകളും ഡ്രൈവർമാർക്ക് വിതരണം ചെയ്‌തുകൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പുകൾ നൽകിയത്.

മാത്രമല്ല, റോഡിൽ പറഞ്ഞിട്ടുള്ള വേഗപരിധി പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. സീറ്റ് ബെൽറ്റ് ധരിക്കണമെന്നും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ ചൈൽഡ് സീറ്റ് ഉപയോഗിക്കണമെന്നും പോലീസ് ഡ്രൈവർമാരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...