സകാത്ത് അൽ ഫിത്തറായി ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ വിതരണം ചെയ്യുന്നത് 1, 30,000 ചാക്ക് അരി

Date:

Share post:

ഈദുൽ ഫിത്തർ പെരുന്നാളിനോടനുബന്ധിച്ച് നൽകുന്ന സകാത്ത് അൽ ഫിത്തറായി 1,30,000 ചാക്ക് അരി വിതരണം ചെയ്യുമെന്ന് ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ (എസ്‌സിഐ) അറിയിച്ചു. ഈദ് അൽ ഫിത്തറിൻ്റെ തലേന്ന് ചൊവ്വാഴ്‌ച രാത്രിയോടെ തന്നെ യോഗ്യരായ ആളുകൾക്ക് വിതരണം ചെയ്യുമെന്നും ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ അധികൃതർ വ്യക്തമാക്കി.

സകാത്ത് അൽ ഫിത്തർ പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്‌സിഐ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദെം പറഞ്ഞു. യോഗ്യരായ വിഭാഗങ്ങൾക്ക് 1,30,000 ചാക്ക് അരി വിതരണം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്.

എസ്‌സിഐ അതിൻ്റെ റമദാൻ ഫണ്ടിൽ നിന്ന് വിതരണം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങുന്നതിന് 3.2 മില്യൺ ദിർഹം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സകാത്ത് വിതരണം ചെയ്യാൻ ആ​ഗ്രഹിക്കുന്നവരിൽ നിന്നുള്ള സംഭാവനകളെ എസ്‌സിഐ സ്വാഗതം ചെയ്യുന്നത് തുടരുന്നുവെന്നും ബിൻ ഖാദെം എടുത്തുപറഞ്ഞു. ഈ സംഭാവനകൾ അസോസിയേഷൻ്റെ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള രജിസ്റ്റർ ചെയ്ത സ്വീകർത്താക്കൾക്ക് നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...