എം.എ. യൂസഫലിയുടെ യു.എ.ഇ.യിലെ 50 വർഷങ്ങൾക്കുള്ള ആദരവായാണ് പ്രവാസി സംരംഭകനും ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ കഴിഞ്ഞ ജനുവരിയിൽ ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രഖ്യാപിച്ച് മൂന്ന് മാസം പിന്നിട്ടപ്പോൾ പുതുജീവൻ ലഭിച്ചത് 50 കുഞ്ഞുങ്ങൾക്കാണ്.
ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് മൂന്ന് മാസത്തിനുള്ളിൽ സൗജന്യമായി പൂർത്തിയാക്കിയത്.
സംഘർഷമേഖലകളിൽ നിന്നും പിന്നാക്ക പശ്ചാത്തലത്തിൽനിന്നുമുള്ള കുട്ടികൾക്ക് കൈത്താങ്ങായി ഈ പദ്ധതി. വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കൾ ഇന്ത്യ, ഈജിപ്ത്, സെനഗൽ, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ്.
കേരളത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോൾഡൻ ഹാർട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീർണ ശസ്ത്രക്രിയകൾക്കാണ് സഹായം എത്തിച്ചത്. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി. അയോർട്ടിക് സ്റ്റെനോസിസ്, ടെട്രോളജി ഓഫ് ഫാലോട്ട്, ആട്രിയോവെൻട്രിക്കുലാർ ഡിഫെക്ട് തുടങ്ങിയ സങ്കീർണ ഹൃദ്രോഗങ്ങളുള്ള കുട്ടികളടക്കം സംരംഭത്തിന്റെ സ്വീകർത്താക്കളായി