റമദാനിൽ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ അവസരത്തിൽ യുഎഇയിൽ പെരുന്നാളിന്റെ നിസ്കാര സമയം പ്രഖ്യാപിച്ചു. ഏഴ് എമിറേറ്റുകളിലെയും നമസ്കാര സമയമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
റമദാൻ അവസാനിക്കുന്നതിൻ്റെയും ഈദ് അൽ ഫിത്തറിന്റെ തുടക്കത്തിൻ്റെയും സൂചന നൽകുന്ന ചന്ദ്രക്കല യുഎഇയിൽ നാളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ചന്ദ്രക്കല ദൃശ്യമായാൽ ഏപ്രിൽ 9നാണ് പെരുന്നാൾ ആഘോഷിക്കുക. ഇല്ലെങ്കിൽ ഏപ്രിൽ 10നായിരിക്കും രാജ്യത്ത് പെരുന്നാൾ ആഘോഷിക്കുക.
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പ്രാർത്ഥനാ സമയം
• ദുബായ് – രാവിലെ 6.18
• ഷാർജ – രാവിലെ 6.17
• അബുദാബി – രാവിലെ 6.22 (അബുദാബി നഗരം), രാവിലെ 6.15 (അൽ ഐൻ)
• അജ്മാൻ, ഉമ്മുൽ ഖുവൈൻ – രാവിലെ 6.17
• റാസൽഖൈമ, ഫുജൈറ – രാവിലെ 6.15