ഇന്‍സ്റ്റഗ്രാം റീലുകൾ കണ്ടതോടെ പ്രണയം പൂവിട്ടു; പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച് 80-കാരനെ വിവാഹം ചെയ്ത് 34-കാരി

Date:

Share post:

പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നവദമ്പതികൾ. പ്രണയിച്ച് വിവാഹിതരായ 80-കാരൻ ബാലുറാമും 34-കാരിയായ ഷീലയുമാണ് വിവാഹത്തോടെ വാർത്തകളിൽ നിറഞ്ഞത്. കാരണമെന്താണെന്നല്ലേ. വരന്റെ പ്രായം തന്നെയാണ് അതിന് കാരണം. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലെ മഗാരിയ ഗ്രാമത്തിൽ നടന്ന വിവാഹമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഇൻസ്റ്റഗ്രാം റീലുകളിൽ സജീവമായ ബാലുറാമിന്റെ വീഡിയോ കണ്ടതോടെയാണ് ഷീലയുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടത്. പിന്നെയൊന്നും നോക്കിയില്ല, ഇൻസ്റ്റ​ഗ്രാമിലൂടെ ബാലുറാമിന് ഷീല മെസേജ് അയക്കുകയും തുടർന്ന് ഇരുവരും സൗഹൃദത്തിലാകുകയും ചെയ്തു. അധികം വൈകാതെ ആ സൗഹൃദം പ്രണയത്തിന് വഴിമാറി. ഒടുവിൽ ഇരുവരും വിവാഹത്തിലൂടെ ഒരുമിക്കുകയും ചെയ്തു.

തമാശ കലർന്ന റീലുകളാണ് ബാലുറാം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുള്ളത്. സുഹൃത്ത് വിഷ്‌ണു ഗുജ്ജറിൻ്റെ സഹായത്തോടെയാണ് ബാലുറാം വീഡിയോകൾ ചെയ്തുവന്നിരുന്നത്. ഒരിക്കൽ വിവാഹിതനായിരുന്ന ബാലുറാം ഭാര്യയുടെ മരണത്തോടെയും അപ്രതീക്ഷിതമായി വന്ന കടങ്ങളോടെയും മാനസികമായി തളരുകയും വിഷാദരോഗബാധിതനാകുകയും ചെയ്തു. മൂന്ന് പെൺകുട്ടികളുൾപ്പെടെ നാല് മക്കളുണ്ടെങ്കിലും എല്ലാവരും വിവാഹിതരായി മാറി താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സുഹൃത്തായ വിഷ്ണു ഗുജ്ജറാണ് റീൽ വീഡിയോകൾ ചെയ്യാൻ ബാലുറാമിനെ പ്രോത്സാഹിപ്പിച്ചത്.

വിഷ്ണു തന്നെ ഒരു അക്കൗണ്ടുണ്ടാക്കുകയും ബാലുറാമിൻ്റെ തമാശ റീലുകൾ പോസ്റ്റ് ചെയ്യാനും തുടങ്ങി. അധികം വൈകാതെ ബാലുറാമിൻ്റെ റീലുകൾ വൈറലുമായി. തുടർന്ന് ഇരുവരും റീലുകൾക്കായി കൂടുതൽ സമയം മാറ്റിവെയ്ക്കുകയും ചെയ്തു. ഇതോടെ ബാലുറാമിനെ ബാധിച്ച വിഷാദ രോ​ഗവും മാറി. ഈ സാഹചര്യത്തിലാണ് ഷീലയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് രജിസ്റ്റർ വിവാഹം ചെയ്ത ഇരുവരും അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് ഹിന്ദു ആചാരപ്രകാരം ഒന്നാകുകയും ചെയ്തു. ഇപ്പോൾ ഇരുവരുടെയും പ്രണയകഥ കേട്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...