സൗദിയിലെ വിവാഹ നിയമങ്ങൾ കര്‍ക്കശമാക്കുന്നു. വിദേശികളെ വിവാഹം കഴിക്കണമെങ്കില്‍ നിമയപ്രകാരം രജസ്ട്രേഷന്‍ നടത്തണമെന്ന് മുന്നറിയിപ്പ്. മുന്‍കൂര്‍ രജിസട്രേഷനില്ലാതെ വിദേശി വനിതയെ വിവാഹം ചെയ്താല്‍ ഒരുലക്ഷം റിയാന്‍ പിഴ ചുമത്താനാണ് പുതിയ തീരുമാനം. സ്വകാര്യ വിവാഹങ്ങള്‍ സൗദികള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് അധികൃതര്‍ നടപടികൾ ശക്തമാക്കുന്നത്.
സൗദി പൗരന്‍മാര്‍ വിദേശ സന്ദര്‍ശനം നടത്തുമ്പോഴും മറ്റും വിവാഹം നടക്കാറുണ്ട്. ഇത്തരം വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. അനൗദ്യോകിക വിവാഹങ്ങൾ നടത്തിക്കൊടുക്കുന്നതിന് മധ്യവര്‍ത്തികൾ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചൂഷണങ്ങളും തട്ടിപ്പുകളും തടയുന്നതിന് നിയമപരമായ രജിസ്ട്രേഷന്‍ അനിവാര്യമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
സൗദി സ്ത്രീകളെ വിവാഹം ചെയ്യുന്നത് ചെലവേറിയ കാര്യമാണെന്ന രീതിയില്‍ മാധ്യമ വാര്‍ത്തകൾ പ്രചരിക്കുന്നതിനെതിരേയും അധികൃതര്‍ നടപടികൾ സ്വീകരിക്കും. സൗദി പൗരന്‍മാരുടേയും കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് നടപടികൾ കര്‍ശനമാക്കുന്നതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.