താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്ന പൃഥ്വിരാജിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ‘ഞാൻ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ലെന്നും പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളതെന്നുമാണ് താരം പറയുന്നത്. ബോളിവുഡ് നടൻ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്.
സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിർമാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇൻഡസ്ട്രികളിൽ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കിൽ അതിൽ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്’ പൃഥ്വിരാജ് പറഞ്ഞു.
സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത്, ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ബജറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഷൂട്ടിംഗ് തടസ്സപ്പെടും. സിനിമ തിയേറ്ററിൽ ഓടിയില്ലെങ്കിൽ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാൽ പ്രതിഫലത്തെക്കാൾ കൂടുതൽ കിട്ടാറുമുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.