കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിന് വ്യാഴാഴ്ച ടൊറന്റോയില്‍ തുടക്കം; കരു നീക്കാൻ സൂപ്പർ താരങ്ങളെത്തും

Date:

Share post:

ചെസിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെൻ്റിന് കൊടിയേറുന്നു. ഏപ്രിൽ നാല് മുതൽ 22 വരെ ടൊറന്റോയിലെ ദി ഗ്രേറ്റ് ഹാളിലാണ് ടൂർണമെന്റ് നടക്കുക. ഓപ്പൺ വിഭാഗത്തിലും (വനിതകൾക്കും പങ്കെടുക്കാം) വനിതാവിഭാഗത്തിലുമായി വ്യത്യസ്ത കാൻഡിഡേറ്റ്സ് മത്സരങ്ങളാണുള്ളത്.

വടക്കേ അമേരിക്കയിൽ നടത്തപ്പെടുന്ന ആദ്യത്തെ കാൻഡിഡേറ്റ്സ് മത്സരമാണ് ഈ വർഷത്തേത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 പേരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ കൗമാരതാരങ്ങളായ ഡി. ഗുകേഷ്, ആർ. പ്രഗ്‌നാനന്ദ എന്നിവർക്കൊപ്പം വിദിത് ഗുജറാത്തിയും ഓപ്പൺ വിഭാഗത്തിൽ മത്സരിക്കും. വനിതാവിഭാഗത്തിൽ കൊനേരു ഹംപിയും പ്രശ്നാനന്ദയുടെ സഹോദരി വൈശാലി രമേശ് ബാബുവും മത്സരരംഗത്തുണ്ട്.

ഓപ്പൺ വിഭാഗത്തിൽ യു.എസിൻ്റെ ഫാബിയാനോ കരുവാനെ, ഹികാരു നകാമുറ, ഫ്രാൻസിൻ്റെ ആലിറെസ ഫിറൗസ്, റഷ്യയുടെ ഇയാൻ നെപ്പോമ്‌നിഷി, അസർബെയ്ജാൻ നിജത് അബസോവ് എന്നിവർ മത്സരിക്കുന്നു. വനിതകളിൽ റഷ്യയുടെ അലക്‌സാൻഡ്ര ഗോര്യാച്‌കീന, ലെഗ്നോ കാറ്ററീന, ചൈനയുടെ ലെയ് ടിങ്‌ജി, താൻ ഷോംഗി, യുക്രൈന്റെ അന്ന മൂസിചുക്ക്, ബൾഗേറിയയുടെ നൂർഗ്യൂൾ സലിമോവ എന്നിവരും മത്സരരംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...