സൗദി ദേശീയ ദിനാഘോഷങ്ങളിലേക്ക്; പരസ്യങ്ങളില്‍ ദേശീയ പതാക പാടില്ല

Date:

Share post:

രാജ്യത്തിന്‍റെ 92-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നതിന് മുന്നൊരുക്കങ്ങളുമായി സൗദി. രണ്ടാ‍ഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഒക്ടോബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘിടപ്പിക്കുന്നത്. സെപ്തംബർ 23ന് നാണ് ദേശീയ ദിനം.

വ്യോമാഭ്യാസവും കലാ പരിപാടികളും

ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രതിരോധ മന്ത്രാലയം വ്യോമാഭ്യാസം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകിട്ട് 4.30ന് വ്യോമാഭ്യാസത്തിന് തുടക്കമാവും. ജിദ്ദയില്‍ അഭ്യാസ പ്രകടനങ്ങൾ മൂന്ന് ദിവസം നീണ്ടുനില്‍ക്കും. സൗദിയിലെ പൈതൃക നഗരങ്ങളിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലായി സംഗീത-കലാ പരിപാടികളും അരങ്ങേറും.

പതാക ഉപയോഗിച്ച്  പരസ്യം  പാടില്ല

അതേസമയം  വാണിജ്യ ആവശ്യങ്ങൾക്കായുള്ള പരസ്യങ്ങളില്‍ ദേശീയ പതാകയും ചിഹ്നവും ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സൗദി വ്യക്തമാക്കി.  പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രമോഷനുകളിൽ രാജ്യത്തിന്‍റെ പതാക ഉപയോഗിക്കാൻ പാടില്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും പേരുകളും നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവഹേളിച്ചാല്‍ തടവും പി‍ഴയും

ഇത്തരം ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാർക്കറ്റുകളിൽ പരിശോധന നടക്കുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.ദേശീയ പതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് തന്നെ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...