കച്ചവടക്കാർക്ക് ആശ്വാസം, രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന് 7.50 രൂപയും കുറച്ചിട്ടുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
അതേസമയം ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും തുടർച്ചയായി വിലവർധനവേണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ സിലിണ്ടർ വില കുറച്ചിരിക്കുന്നത്. ഇതിന് മുൻപ് പുതുവത്സര രാവിലാണ് വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചത്.
വിലയിൽ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, അന്താരാഷ്ട്ര എണ്ണ വിസപ്ലൈ-ഡിമാൻഡ് എന്നിവയാണ് സിലിണ്ടർ വിലയിൽ പ്രതിഫലിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടർ വിലയിലെ ഈ മാറ്റമെന്നതും ഏറെ ശ്രദ്ധേയമാണ്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ വരുന്ന മാറ്റം താത്കാലിക ആശ്വാസമാകും.