പുതിയ റെക്കോഡ് സൃഷ്ടിച്ച് ആടുജീവിതം, നാല് ദിവസം കൊണ്ട് അൻപത് കോടി ക്ലബ്ബിൽ 

Date:

Share post:

ചരിത്രം കുറിച്ച് ആടുജീവിതം. ബോക്സോഫീസിൽ പുതിയ കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് നാലാമത്തെ ദിവസം ആ​ഗോള കളക്ഷൻ അൻപത് കോടി പിന്നിട്ടിരിക്കുകയാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം. ഏറ്റവും വേ​ഗത്തിൽ അൻപത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന റെക്കോർഡ് ഇനി ആടുജീവിതത്തിന് സ്വന്തം.

സിനിമയുടെ നേട്ടം പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രം അൻപത് കോടി ക്ലബിൽ കയറിയതിനോടനുബന്ധിച്ച് പ്രത്യേക പോസ്റ്ററും അണിയറപ്രവർത്തകർ ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ. മാത്രമല്ല, ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടു കൂടി ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് നേടിയത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ആടുജീവിതത്തിനാണ്. ആദ്യ ദിവസത്തെ ആ​ഗോള കളക്ഷൻ പത്തുകോടിക്ക് മുകളിലുണ്ടാവുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തിയിരുന്നു. നിലവിലെ ട്രെൻഡ് പ്രകാരം അറുപത് മുതൽ എഴുപത് കോടി വരെയാണ് ആടുജീവിതത്തിന്റെ വാരാന്ത്യ കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമ എന്ന നേട്ടവും ആടുജീവിതം സ്വന്തമാക്കി. തമിഴ്നാട്ടിലും ആന്ധ്രയിലും ബോളിവുഡ് മേഖലകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അർപ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ രൂപമാറ്റവും പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയുടെ വൻ വിജയത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ്. മലയാളത്തിലെ വേ​ഗമേറിയ നൂറുകോടി കളക്ഷൻ ആടുജീവിതം സ്വന്തമാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...