ബഹ്‌റൈനിലെ സിനിമാപ്രേമികളുടെ ആശങ്കയ്ക്ക് വിരാമം, ആടുജീവിതം ഏപ്രിൽ 3 മുതൽ പ്രദർശിപ്പിക്കും 

Date:

Share post:

ചതിയിൽ അകപ്പെട്ട് മൂന്ന് വർഷത്തോളം സൗദിയിൽ ദുരിത ജീവിതം നയിച്ച നജീബിനെ ബെന്യാമിന്റെ അക്ഷരങ്ങളിലൂടെ വർഷങ്ങൾക്ക് മുൻപേ ലോകമറിഞ്ഞതാണ്. 16 വർഷങ്ങൾക്ക് ശേഷം ഇന്നിതാ ആ ‘ആടുജീവിതം’ വെള്ളിത്തിരയിൽ വിസ്മയം തീർത്തിരിക്കുകയാണ്. മാർച്ച്‌ 28 ന് റിലീസ് ആയ ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ ഇതിനോടകം തന്നെ ലോകം ചർച്ചയാക്കി കഴിഞ്ഞു. എന്നാൽ ചില ഗൾഫ് രാജ്യങ്ങളിൽ ചിത്രം സെൻസറിങ് പൂർത്തിയാക്കി പ്രദർശനത്തിനെത്താൻ കാത്തിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ള പ്രേക്ഷകർ.

ബഹ്‌റൈനിലെ സിനിമാപ്രേമികളുടെ ഏറെ ദിവസത്തെ ആ ആശങ്കയ്ക്ക് ഇപ്പോൾ വിരാമമായിരിക്കുകയാണ്. ബഹ്‌റൈനിൽ ആട് ജീവിതം ഏപ്രിൽ 3 മുതൽ പ്രദർശപ്പിക്കാൻ അനുമതി ലഭിച്ചു. ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആയതു കൊണ്ട് തന്നെ രാജ്യത്ത് ചിത്രം റിലീസ് ആകാത്തതിനാൽ കടുത്ത ആശങ്കയിലായിരുന്നു ബഹ്‌റൈനിലെ പ്രവാസികൾ. മാത്രമല്ല, രചയിതാവായ ബെന്യാമിൻ മുൻ ബഹ്‌റൈൻ പ്രവാസിയാണെന്നതും കഥാപാത്രമായ നജീബ് ഏറെക്കാലം ബഹ്‌റൈനിൽ ആയിരുന്നു എന്നത് കൊണ്ടും നിരവധി സുഹൃത് വലയമാണ് ഇരുവർക്കും ബഹ്‌റൈനിൽ ഉള്ളത്.

ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരുന്നു പ്രദർശന അനുമതി നൽകിയിരുന്നത്. ഇപ്പോൾ ചിത്രം ഏപ്രിൽ 3 മുതൽ ബഹ്‌റൈനിലെ തീയറ്ററുകളിൽ എത്തുമെന്നാണ് ബഹ്‌റൈനിലെ തീയറ്റർ മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. അറിയിപ്പ് വന്നതോടെ ആദ്യ ഷോയ്ക്ക് തന്നെ എല്ലാ തീയറ്ററുകളിലും വലിയ തോതിലുള്ള ബുക്കിങ് ആണ് നടക്കുകയാണ്. ആടുജീവിതം ബഹ്‌റൈനിൽ പ്രദർശനാനുമതി ലഭിച്ചു എന്നുള്ള വാർത്ത പുറത്തു വന്നതോടെ ഓൺലൈനിലും നേരിട്ടും നിരവധി അന്വേഷണ പ്രവാഹമായിരുന്നു. പൃഥ്വിരാജ്, അമല പോൾ, ഹോളിവുഡ് നടനും നിർമ്മാതാവുമായ ജിമ്മി ജീൻ-ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്ക് അബി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...