അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഈ സമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു.
നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിൻ്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു. സിനർജി മറൈൻ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചിരുന്നു. കപ്പലിൻ്റെ മുകളിലേയ്ക്കാണ് പാലം തകർന്നുവീണതെങ്കിലും കപ്പലിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
Baltimore Bridge is 1.6 miles long,
this is the moment it collapsed after a cargo ship struck it in the early hours of this morning
pic.twitter.com/eA6womQlcI— Science girl (@gunsnrosesgirl3) March 26, 2024
അപകടത്തേത്തുടർന്ന് ഉടൻ സ്ഥലത്തെത്തിയ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നിരവധി വാഹനങ്ങളും ഏകദേശം 20ഓളം യാത്രക്കാരും വെള്ളത്തിൽ വീണതായി ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Breaking News: Mass Casualty event declared in the US after a ship slams into a Bridge
The full video can be seen here.
Developing story#Baltimore #USA #bridgecollapse pic.twitter.com/E5bWMovtjo
— Jim Ferguson (@JimFergusonUK) March 26, 2024