ഇളയരാജ ഗാനങ്ങളുടെ പകർപ്പവകാശം; വാദം കേള്‍ക്കുന്നതില്‍നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി

Date:

Share post:

സംഗീതസംവിധായകൻ ഇളയരാജയുടെ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്കോ റെക്കോർഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ സുബ്രഹ്മണ്യൻ പിന്മാറി.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട സിവിൽ സ്യൂട്ടിൽ താൻ നേരത്തെ ഹാജരായിട്ടുണ്ടെന്നും അതിനാൽ അപ്പീലിൽ വാദം
കേൾക്കാൻ തയ്യാറല്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യൻ പറഞ്ഞു. ഇളയരാജയുടെ സംഗീത സംവിധാനത്തിലൊരുങ്ങിയ 4500-ലധികം ഗാനങ്ങൾക്ക് അദ്ദേഹത്തിന് മാത്രം പ്രത്യേക അവകാശം നൽകിയ 2019-ലെ ഏകാംഗ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. എക്കൊ റെക്കോഡിങ് കമ്പനിയാണ് അപ്പീൽ സമർപ്പിച്ചത്.

കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ആർ. സുബ്രഹ്‌മണ്യം പിന്മാറിയത്. ഇതോടെ കേസ് മറ്റൊരു ബെഞ്ചിന് നൽകുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ രജിസ്ട്രാർക്ക് നിർദേശം നൽകി.2014-ൽ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷൻ കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവർക്കെതിരായി ഇളയരാജ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി പ്രത്യേക ഉത്തരവിറക്കിയത്. തന്റെ അനുമതിയില്ലാതെ സ്വന്തം പാട്ടുകൾ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നുവെന്നും ഇതിൽ നിന്ന് കമ്പനികളെ തടയണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 1957-ലെ പകർപ്പവകാശ നിയമത്തിലെ 57-ാം വകുപ്പു പ്രകാരം ഭാഗികമായോ പൂർണമായോ കൈമാറിയ പാട്ടുകൾക്ക് മുകളിൽ അവകാശം സ്ഥാപിക്കാൻ സംഗീത സംവിധായകർക്ക് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് സുമന്തിന്റെ സിംഗിൾ ബെഞ്ച് 2019-ൽ നിരീക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...