കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജയിലാണ് നാടിനെ നടക്കുന്ന സംഭവം ഉണ്ടായത്. ബഹുനില മന്ദിരത്തിന്റെ പതിമൂന്നാം നിലയിലെ ജനാലയിലൂടെ വഴുതിവീണ അഞ്ച് വയസ്സുകാരനെ വാച്ച്മാന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപെടുത്തുകയായിരുന്നു.
നേപ്പാൾ സ്വദേശിയാ വാച്ച്മാന് മുഹമ്മദ് റഹ്മത്തുള്ള തന്റെ പണിക്കാരുമായി കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കെത്തിയപ്പോഴാണ് കുട്ടി ജനലില്‍ തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒരുനിമിഷം പോലും കളയാതെ അയാൾ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കുട്ടി താഴെ വീണാല്‍ അപകടം പറ്റാതെ പുതപ്പുപയോഗിച്ച് പിടിച്ചെടുക്കാന്‍ തൊഴിലാളികളോട് നിര്‍ദ്ദേശിച്ചു. മറ്റൊരാൾ അത്യാഹിത വിഭാഗത്തില്‍ ഫോണിലൂടെ സഹായം തേടി. ഇതിനകം രണ്ട് തൊഴിലാളികളുമായി റഹ്മത്തുളള പതിമൂന്നാം നിലയിലെത്തിയിരുന്നു.
ഫ്ലാറ്റിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഫ്ളാറ്റില്‍ മറ്റാരും ഇല്ലെന്ന് തിരിച്ചറിഞ്ഞ ഇയാൾ ഫ്ളാറ്റുടമയെ ബന്ധപ്പെട്ട് വാതില്‍ പൊളിക്കാന്‍ അനുമതി തേടുകയും തൊഴിലാളികളുടെ സഹായത്താല്‍ ജനലരികില്‍ വേഗം എത്തുകയുമായിരുന്നു. സമീപമുണ്ടായിരുന്നു ഈജിഷ്യന്‍ പൗരനും ഇവര്‍ക്കൊപ്പം കൂടി.
മൂന്നുപേരിൽ ഒരാൾ കുട്ടിയുടെ കൈയിൽ പിടിച്ചപ്പോൾ മറ്റ് രണ്ടുപേർ അവനെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചിഴച്ചു. ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾകൊണ്ട് കുട്ടിയെ രക്ഷെപടുത്താനായതൊടെ കരഞ്ഞുപോയെന്ന റഹ്മത്തുളള പറയുന്നു. അപകടനിലയില്‍ കുട്ടിയെ കണ്ടപ്പോൾ തന്റെ മക്കളെയാണ് ഓര്‍മ്മവന്നതെന്ന് രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മുഹമ്മദ് റഹ്മത്തുളള പറഞ്ഞു.
സിറിയന്‍ വംശജരുടെ കുട്ടിയാണ് അപകടത്തില്‍പെട്ടത്.. അഞ്ച് വയസ്സുകാരനെ തനിച്ചാക്കി പ്രഭാത ഭക്ഷണം വാങ്ങാന്‍ മാതാവ് പുറത്തുപോയപ്പോഴാണ് സംഭവം. കുട്ടി ഉറക്കത്തിലായതില് ഒപ്പം കൂട്ടിയില്ലെന്ന് മാതാവ് വെളിപ്പെടുത്തി. പിതാവും ജോലിക്കായി പുറത്തുപോയിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയപ്പോഴേക്ക് കെട്ടിടത്തിന് താഴെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നതായി കുട്ടിയുടെ മാതാവ് പറഞ്ഞു. കുഞ്ഞ് രക്ഷപെട്ടന്ന് അറിയുന്നതുവരെ ഓരോ നിമിഷവും ദശാബ്ദങ്ങളായാണ് കടന്നുപോയതെന്നും
യുവതി വ്യക്തമാക്കി.
കുട്ടി പുറത്തേക്ക് കയറിയ ജനാല 10 സെന്റീ മീറ്ററോളം തുറന്ന് കിടക്കുകയായിരുന്നു. കുട്ടികളെ എപ്പോഴും നിരീക്ഷിക്കണമെന്നും ഒറ്റയ്ക്കാക്കുന്ന പ്രവണത കുറ്റകരമാണെന്നും ഷാർജ സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.