ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂർത്തിയാവാത്ത ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 6 പേര് പൊലീസ് കസ്റ്റഡിയിൽ. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായ സ്ത്രീയെ ഉൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. സഹോദരിമാർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമെന്നും യുപി പൊലീസ് അറിയിച്ചു.
ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചിരുന്നു. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് കരിമ്പന്‍ തോട്ടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അയൽഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കിലെത്തിയ ചെറുപ്പക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചത് നിഷേധിച്ച പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.