സമാധാനം ലക്ഷ്യമിട്ട് 53 വിവാഹം കഴിച്ചെന്നവകാശപ്പെട്ട് ഒരു മനുഷ്യൻ. 63 വയസുള്ള അബു അബുള്ളയാണ് ആ മനുഷ്യൻ. സൌദി പൌരനാണ് അബു. ദേശീയ ടെലിവിഷൻ ചാനലായ എംബിസിക്ക് അഭിമുഖം നൽകവേ ആയിരുന്നു ഈ അവകാശവാദം. സ്വയം സന്തോഷം കണ്ടെത്താനല്ല മറിച്ച് സമാധാനമായിരുന്നു ലക്ഷ്യമെന്ന് അബു പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇരുപതാം വയസിലായിരുന്നു ആദ്യ വിവാഹം. അന്ന് പുനർവിവാഹം ആലോചിച്ചിട്ടേയില്ലെന്നാണ് നൂറ്റാണ്ടിലെ ബഹുഭാര്യനെന്ന് വിശേഷണമുള്ള അബുവിൻ്റെ വാക്കുകൾ.ആദ്യഭാര്യ 6 വയസിന് മുതിർന്ന സ്ത്രീ ആയിരുന്നു.കുട്ടികളുണ്ടായി കുറച്ചുകാലം കഴിഞ്ഞ് പ്രശ്നങ്ങൾ ഉടലെടുത്തതോടെ 23ാം വയസിൽ രണ്ടാം വിവാഹം കഴിച്ചു. ആദ്യഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ ചേരാതെ വന്നതോടെ മൂന്നും നാലും വിവാഹങ്ങൾ കഴിച്ചതായി അബു പറയുന്നു.
ആദ്യ മൂന്ന് ഭാര്യമാരുമായും വിവാഹമോചനം നടത്തി തനിക്കുതകുന്ന ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലായി. വിവാഹം ചെയ്തതിൽ അധികവും സൌദി വനിതകൾ തന്നെയായിരുന്നു. വ്യവസായി ായതിനാൽ വിദേശയാത്രകൾ പോകുമ്പോൾ അവിടെ മൂന്ന്, നാല് മാസം തങ്ങുന്നതിനാൽ അവിടെനിന്നും വിവാഹം ചെയ്യുമെന്ന് അബു പറഞ്ഞതായാണ് റിപ്പോർട്ട്.