പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം. സ്വകാര്യ മേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ എട്ട് മുതൽ അവധിയാണ്.
വാരാന്ത്യമടക്കം ആറ് ദിനങ്ങളാകും അവധി. ഏപ്രിൽ എട്ടിനാണ് സൗദിയിൽ ഈദ് അവധി ആരംഭിക്കുക. ഏപ്രിൽ എട്ട് തിങ്കളാഴ്ചയാണ്. വ്യാഴാഴ്ച വരെ അവധി തുടരും. എന്നാൽ വെള്ളി ശനി ദിനങ്ങൾ സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങളായാതിനാൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഫലത്തിൽ ആറ് ദിനം അവധിയായിരിക്കും.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും.
തൊഴിൽ വ്യവസ്ഥയുടെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും