കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു; ജയിലിൽ കിടന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതലകൾ നിറവേറ്റുമെന്ന് എഎപി

Date:

Share post:

അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലിൽ കിടന്നുകൊണ്ട് ചുമതലകൾ നിറവേറ്റുമെന്നും വ്യക്തമാക്കി എഎപി. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് എഎപി നിലപാട് വ്യക്തമാക്കിയത്. അതേസമയം അറസ്റ്റുമായി ബന്ധപ്പെട്ട കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.

ലോക്സ‌ഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് പ്രതിപക്ഷത്തെ പ്രമുഖനേതാവായ ആം ആദ്‌മി പാർട്ടി കൺവീനറെ ഡൽഹി മദ്യനയക്കേസിൽ ഇന്നലെ രാത്രി 9 മണിയോടെ വീട്ടിൽനിന്ന് അറസ്റ്റുചെയ്‌തത്. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയും 11.30-ഓടെ അദ്ദേഹത്തെ ഇ.ഡി ഓഫീസിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കെജരിവാളിന്റെ ചോദ്യം ചെയ്യൽ ഇഡി ആരംഭിച്ചു. എൻഫോഴ്സസ്മെന്റ് ഡയറക്‌ടറേറ്റിൻ്റെ അഡീഷനൽ ഡയറക്‌ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. പിന്നാലെ രാവിലെ തന്നെ വിചാരണക്കോടതിയിൽ ഹാജരാക്കുകയും ചെയ്യും.

അറസ്റ്റിനെതിരെ ഇന്നലെ രാത്രി തന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി പരിഗണിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ കെജ്‌രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി. റിപ്പോർട്ടും നൽകും. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...