സത്യഭാമയെ സർക്കാർ വേദികളിൽ നിന്നും മാറ്റി നിർത്തില്ല: രാമകൃഷ്ണൻ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ

Date:

Share post:

ആർഎൽവി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ അധിക്ഷേപം പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലടക്കം ആർഎൽവി രാമകൃഷ്ണന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. കേരളം ഒന്നടങ്കം ആർഎൽവി രാമകൃഷ്ണനായി ഒന്നിച്ചു അണിനിരന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

സത്യഭാമയുടെ അധിക്ഷേപം അപലപനീയമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കലയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുതെന്നും രാമകൃഷ്ണൻ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. പരാതിയുടെ പേരിൽ സത്യഭാമയെ സർക്കാർ വേദികളിൽ നിന്നും മാറ്റി നിർത്താൻ ആവില്ല. മാറ്റിനിർത്തൽ അല്ല നമ്മുടെ സമൂഹം സ്വീകരിക്കേണ്ട നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.

കാക്ക കുളിച്ചാൽ കൊക്ക് ആകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാൽ കാക്ക ആകുമോയെന്ന് ആരും ചോദിക്കാറില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ‘മനസ് ഇപ്പോഴും മാറ്റത്തിന് വിധേയമാകുന്നില്ല. പഴയ മനസുമായിട്ടാണ് പല രംഗത്തും ചില ആളുകൾ പ്രവർത്തിക്കുന്നത്. ഏതെങ്കിലും ആളുകളുടെ മനസിനകത്ത് ഇത്തരം ചിന്തകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ അതെല്ലാം ഒരു ഘട്ടത്തിൽ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ പുറത്തുവരുന്നതിന് എതിരായിട്ടുള്ള ചർച്ചകളാണ് ഉയർന്ന് വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...