​ഗതാ​ഗതം സു​ഗമമാക്കാൻ ദുബായ് പൊലീസുമായി ചേർന്ന് പദ്ധതികൾ വിപുലീകരിച്ച് ആർ.ടി.എ

Date:

Share post:

ഗതാ​ഗതം സു​ഗമമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ദുബായ് പൊലീസുമായി സഹകരിച്ച് പദ്ധതികൾ വിപുലീകരിച്ച് ആർ.ടി.എ.അപകടങ്ങളെ തുടർന്നുണ്ടാകുന്ന റോഡിലെ വാഹന തടസങ്ങൾ നീക്കാനുള്ള സമയം എട്ട് മിനിറ്റായി കുറച്ചനടപടി കൂടുതൽ റോഡുകളിലേയ്ക്ക് ആർ.ടി.എ വിപുലീകരിക്കും. കൂടാതെ ദുബായ് പൊലീസുമായി സഹകരിച്ച് അപകടങ്ങളിൽ പ്രതികരിക്കാൻ ആവശ്യമായ സമയം എട്ടിൽ നിന്ന് ആറ് മിനിറ്റായും കുറച്ചു.

പ്രധാന ഹൈവേകളിലും റോഡുകളിലുമെല്ലാം അതിവേഗ റെസ്പോൺസ് പൊലീസ് വാഹനങ്ങൾ വിന്യസിപ്പിക്കുകയും അതുവഴി വാഹന തകരാറുകൾ പരിഹരിക്കുക, അപകടശേഷം ഗതാഗതം അതിവേ​ഗം പുനഃസ്ഥാപിക്കുക, വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ഗതാഗതം വഴിതിരിച്ചുവിടുക, ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങിയവ അധികൃതർ നടത്തിവരുന്നുണ്ട്. 2022 നവംബർ മുതൽ 2024 ജനുവരി വരെ 22,341 ട്രാഫിക് സംബന്ധമായ തകരാറുകളാണ് യൂണിറ്റ് കൈകാര്യം ചെയ്‌തത്. ഇതുവഴി അപകടത്തിൽപ്പെടുന്നവരുടെ എണ്ണം 6.5 ശതമാനവും മരണനിരക്ക് അഞ്ച് ശതമാനം കുറക്കാൻ സാധിച്ചു.

വാഹനാപകടങ്ങളിൽ പ്രതികരിക്കാനുള്ള സമയം കുറയ്ക്കുന്നതിനായി രൂപീകരിച്ച ട്രാഫിക് ഇൻസിഡൻ്റ് മാനേജ്‌മെന്റ് യൂണിറ്റ് (ടി.എം.യു) പദ്ധതി കൂടുതൽ റോഡുകളിലേയ്ക്ക് വ്യാപിപ്പിക്കും. നിലവിൽ 13 റോഡുകളിലാണ് പദ്ധതി നടപ്പിലാക്കിയരിക്കുന്നത്. എന്നാൽ ഈ വർഷം അവസാനത്തോടെ റോഡുകളുടെ എണ്ണം 17ആയി വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...