പുണ്യ റമദാൻ, സ​മീ​കൃ​ത ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പിക്കാൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങളുമായി സൗദി 

Date:

Share post:

പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കുന്ന സമയം കഴിക്കേണ്ട ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഇത്തരത്തിൽ റ​മ​ദാ​നി​ൽ സ​മീ​കൃ​ത​വും വ്യ​ത്യ​സ്​​ത​വു​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയിരിക്കുകയാണ് സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി.

മാർഗനിർദേശങ്ങൾ

1) ഗോ​ത​മ്പ്, ഓ​ട്‌​സ് തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ൾ, വി​വി​ധ​ത​രം പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും, കൊ​ഴു​പ്പ് കു​റ​ഞ്ഞ പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തണം.

2) ആ​വ​ശ്യ​ത്തി​ന് പ്രോ​ട്ടീ​ൻ ക​ഴി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, മ​ത്സ്യം, മാം​സം, മു​ട്ട എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. കൊ​ഴു​പ്പ് ക​ഴി​ക്കു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്ത​ണമെന്നും നിർദേശത്തിൽ പറയുന്നു.

3) ഉ​യ​ർ​ന്ന കൊ​ഴു​പ്പ്, ഉ​യ​ർ​ന്ന ഉ​പ്പ്, ഉ​യ​ർ​ന്ന പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെയും അ​തോ​റി​റ്റി നിർദേശത്തിൽ ഉപദേശിക്കുന്നുണ്ട്.

4) ചെ​റി​യ അ​ള​വി​ൽ അ​പൂ​രി​ത എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

5) ഓ​രോ ദി​വ​സ​വും ആ​റ് മു​ത​ൽ എ​ട്ട് വ​രെ ഗ്ലാ​സ് പ്ര​ത്യേ​കി​ച്ച് നോ​ൺ-​ഉ​പ​വാ​സ സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം കു​ടി​ച്ച് ജ​ലാം​ശം ശ​രീ​ര​ത്തി​ൽ നി​ല​നി​ർ​ത്തണം.

6) ഭ​ക്ഷ​ണം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ മു​മ്പ്​ ഭ​ക്ഷ​ണ ലേ​ബ​ലു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം വാ​യി​ക്ക​ണം. ഇ​തി​ലൂ​ടെ​ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​ലോ​റി, കൊ​ഴു​പ്പ്, പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ താ​ര​ത​മ്യം ചെ​യ്യാ​ൻ​സാ​ധി​ക്കും. കൂ​ടാ​തെ കാ​ല​ഹ​ര​ണ തീ​യ​തി​ക​ൾ, ഉ​ൽ​പ​ന്ന വി​വ​ര​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ശ്ര​ദ്ധ ന​ൽ​കു​ക​യും വേ​ണം.

ദൈ​നം​ദി​ന ക​ലോ​റി ആ​വ​ശ്യ​ക​ത​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​തോ​റി​റ്റി അ​തി​​ന്റെ വെ​ബ്‌​സൈ​റ്റി​ൽ ‘ക​ലോ​റി കാ​ൽ​ക്കു​ലേ​റ്റ​ർ’ ല​ഭ്യ​മാ​ക്കി​യ​താ​യും സൂ​ചി​പ്പി​ച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...