‘സംസ്കാരമില്ലായ്മ, ജാസിയോട് ചെയ്തത് വൃത്തികെട്ട പ്രവൃത്തി’; രൂക്ഷമായി പ്രതികരിച്ച് ജി. വേണു​ഗോപാൽ

Date:

Share post:

എറണാകുളം കോലഞ്ചേരി കോളേജ് ഡേ പരിപാടിക്കിടെ ​ഗായകൻ ജാസി ​ഗിഫ്റ്റിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ​ഗായകൻ ജി വേണു​ഗോപാൽ‍. ഒരു കലാകാരൻ വേദിയിൽ പെർഫോം ചെയ്യുമ്പോൾ സ്റ്റേജിലേയ്ക്ക് കടന്ന് വന്ന് അയാളെ തടസപ്പെടുത്തുക എന്നത് സംസ്ക്കാരമില്ലാത്തതും വൃത്തികെട്ടതുമായ പ്രവൃത്തിയാണെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

“ഒരു പാട്ടുകാരൻ, കലാകാരൻ അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണെന്ന് ജി.വേണു ഗോപാൽ പറഞ്ഞു. ഒരു കോളേജ് പ്രിൻസിപ്പലാണ് ഇത് ചെയ്ത‌ത്‌ എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം. നല്ല അധ്യാപകരും പ്രിൻസിപ്പൽമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ട‌മെന്നും വേണുഗോപാൽ പറഞ്ഞു.

അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എൻ്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ൽ ഞാൻ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ ” എന്ന പാട്ടാണ്. “അതെൻ്റെ കയ്യിൽ നിന്നും പോയി ചേട്ടാ” എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്.

കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം…… “ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ.” തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?” എന്നാണ് വേണുഗോപാൽ കുറിച്ചത്.

കോളേജ് ഡേ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാർത്ഥികൾ ക്ഷണിച്ച പ്രകാരം കോളേജിലെത്തിയ അദ്ദേഹം പരിപാടിയിൽ പാടുന്നതിനിടെ വേദിയിലെത്തിയ പ്രിൻസിപ്പൽ ​ജാസി ​ഗിഫ്റ്റിൽ നിന്ന് മൈക്ക് വാങ്ങുകയും ജാസി ഗിഫ്റ്റ് മാത്രം പാടിയാൽ മതിയെന്ന് പറഞ്ഞ് താരത്തിനൊപ്പം പാടിക്കൊണ്ടിരുന്ന വ്യക്തിയെ സ്റ്റേജിൽ നിന്നും ഇറക്കിവിടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ജാസി ​ഗിഫ്റ്റ് വേദി വിട്ടിറങ്ങുകയായിരുന്നു. ഇതോടെ സംഭവം വലിയ ചർച്ചയാകുകയും ചെയ്തു.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...