മെയ് മാസം പെട്രോൾ വിലയില്‍ നേരിയ കുറവുണ്ടാകുമെന്ന് യുഎഇ ഇന്ധന വില സമിതി. ഏപ്രില്‍ 29ന് പ്രഖ്യാപിച്ച വിലവിവര സൂചികയിലാണ് ഇക്കാര്യം പ്രകടമായത്. മേയ് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.66 ദിർഹമായിരിക്കും വില ഈടാക്കുക. മുൻ മാസം 3.74 ദിർഹമായിരുന്നു സൂപ്പര്‍ 98 പെട്രോളിന് ഈടാക്കിയിരുന്നത്.
അതേസമയം ഏപ്രിലില്‍ 3.62 ദിർഹം ആയിരുന്ന സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.55 ദിർഹമായിരിക്കും മെയ് മാസം ഈടാക്കുക. നേരിയ കുറവ് പ്രകടമാണ്. ഇ-പ്ളസ് 91 പെട്രോളിനും വിലക്കുറവ് രേഖപ്പെടുത്തുന്നു. ഏപ്രിലില്‍ 3.55 ദിര്‍ഹമായിരുന്നത് മെയില്‍ 3.48 ആയി കുറയും.
എന്നാല്‍ ഏപ്രിലിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടാകും. ലിറ്ററിന് 4.02 ദിർഹമായിരുന്നത് 4.08 ദിർഹമായാണ് ഉയരുകയെന്നും വില സമിതി അറിയിച്ചു.