ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഒരുക്കിയസൗദി മതകാര്യ വകുപ്പിന് പുരസ്കാരം. ഇന്തോനേഷ്യയിലെ ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ ‘മോറി’ എൻസൈക്ലോപീഡിയ ഓഫ് റെക്കോഡ്സ് സർട്ടിഫിക്കറ്റ് സൗദി മതകാര്യ വകുപ്പ് നേടിയെത്തിയത്. ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായാണ് ഇന്തോനേഷ്യയിലെ സൗദി എംബസിയിലെ മതകാര്യ അറ്റാഷെ ഇഫ്താർ സംഘടിപ്പിച്ചത്.
സൗത്ത് സുലവേസി സംസ്ഥാനത്തെ മകാസർ നഗരത്തിന്റെ ഗവർണർ ഡാനി ഫോമെൻറോയുടെ സാന്നിധ്യത്തിൽ എംബസി മതകാര്യ അറ്റാഷെ അഹമ്മദ് അൽ ഹസ്മിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നിരവധി രാഷ്ട്രീയ, ഇസ്ലാമിക വ്യക്തികളും സർവകലാശാലകളുടെയും ഇസ്ലാമിക അസോസിയേഷനുകളുടെയും തലവന്മാർ ചടങ്ങിൽ പങ്കാളികളായി.