വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പുതിയ നിക്ഷേപങ്ങളും നിര്‍മാണങ്ങളും എത്തുമ്പോൾ സൗദി ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമാകുമെന്ന് റിപ്പോര്‍ട്ട്. ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്കാണ് പുതിയ റിപോര്‍ട്ട് പുറത്തുവിട്ടത്.
വിഷന്‍ 2030ന്‍റെ ഭാഗമായി 1.1 ലക്ഷം കോടി ഡോളർ നിക്ഷേപമാണ് രാജ്യത്തെത്തുന്നത്. കൂടാതെ അഞ്ചര ലക്ഷം റെസിഡൻഷ്യൽ യൂണിറ്റുകൾ, 2.7 ലക്ഷം ഹോട്ടലുകൾ, 4.3 ദശലക്ഷം ചതുരശ്ര മീറ്റർ റീട്ടെയിൽ ഇടം, 6.1 ദശലക്ഷം ചതുരശ്ര മീറ്റർ പുതിയ ഓഫീസ് സ്ഥലം എന്നിവയാണ് പൂര്‍ത്തിയാകുന്നത്്.
2030 ആകുമ്പോഴേക്കും റിയാദിലെ ജനസംഖ്യ 7.5 ദശലക്ഷത്തിൽ നിന്ന് 17 ദശലക്ഷത്തിലെത്തുമെന്നും നൈറ്റ് ഫ്രാങ്ക് പ്രവചിക്കുന്നു. 147 ബില്യൺ ഡോളറിന്റെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള പദ്ധതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്‍കിട പദ്ധതിയായ നിയോം സിറ്റി നിര്‍മ്മാണവും മുന്നോട്ടുപോവുകയാണ്..