പൂര്‍ണ ചന്ദ്രന്‍ ഭൂമിയിലെത്തിയതുപോലെ. വെത്യസ്തവും കൗതുകവും സങ്കീര്‍ണതകൾ നിറഞ്ഞതുമായ ഒരു പദ്ധതി അവതിരിപ്പിച്ചിരിക്കുകയാണ് കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ കമ്പനിയായ മൂണ്‍ വേൾഡ് റിസോര്‍ട്ട്. ബുര്‍ജ്ജ് ഖലീഫയില്‍നിന്നുകൊണ്ട് ചന്ദ്രനെ ദര്‍ശിക്കുന്നതിന് സമാനമായാണ് പദ്ധതിയുടെ ആദ്യ രൂപരേഖ പുറത്തുവിട്ടത്.
പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഇടം ദുബായ് ആണെന്ന നിഗമനത്തിലാണ് ദുബായുടെ പശ്ചാത്തലത്തില്‍ കെട്ടിടം അവതരിപ്പിച്ചത്. 200 മീറ്ററിലധികം ഉയരം, 198 മീറ്റർ ഗോളാകൃതിയിലുള്ള വ്യാസം, 4,000 ആഡംബര റിസോർട്ട് സ്യൂട്ടുകൾ എന്നിവ ചന്ദ്രമന്ദിരത്തിനുളളില്‍ സജ്ജീകരിക്കാനാകുമെന്ന് കമ്പനി പറയുന്നു.
കാർബൺ ഫൈബർ കോമ്പോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ച് ചന്ദ്രോപരിതലവും അതിലെ ഗർത്തങ്ങളും സൃഷ്ടിക്കാനാകും. ഇത് സോളാർ സെല്ലുകളുമായി സംയോജിപ്പിച്ച് വൈദ്യുതിയും ഉൽപ്പാദിപ്പിക്കാനാകുമെന്ന് മൂണ്‍ വേൾഡ് റിസോര്‍ട്ട് കമ്പനി പറയുന്നു. വിനോദ സഞ്ചാരികളേയും സന്ദര്‍ശകരേയും ആകര്‍ഷിക്കാനുളള പദ്ധതികളും കെട്ടടത്തിനുളളില്‍ ആവിഷ്കാരിക്കാം. ബുര്‍ജ് ഖലീഫയ്ക്ക് സമാനമായി ലൈറ്റ് ഷോകൾ സംഘടിപ്പിക്കാനും ചന്ദ്രനിലെപ്പോലെ ഗുരുത്വാകര്‍ഷണ രഹിത ഇടങ്ങൾ ഒരുക്കാനുമൊക്കെ അവസരമുണ്ട്.
അംഗീകൃത അതോറിറ്റികൾ രംഗത്തെത്തുകയാണെങ്കില്‍ ലോകമെമ്പാടുമുളള നാല് ഇടങ്ങളില്‍ മൂൺ ഡെസ്റ്റിനേഷൻ റിസോർട്ടുകൾക്ക് ലൈസൻസ് നൽകാനാണ് കമ്പിയുടെ നീക്കം. വടക്കേ അമേരിക്ക, യൂറോപ്പ്, മെന, ഏഷ്യ എന്നിവിടങ്ങളാണ് പരിഗണനിയിലുളളത്. മെന മേഖലയില്‍ യുഎഇയില്‍ അവസരം ലഭ്യമായില്ലെങ്കില്‍ സൗദി, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളും പരിഗണനയിലുണ്ട്.
ആധുനിക വാസ്തുവിദ്യാ നിര്‍മ്മിതികളുടെ നാടായ ദുബായില്‍ ചന്ദ്രമന്ദിരം എത്തുകയാണെങ്കില്‍ പ്രതിവര്‍ഷം പത്ത് ദശ ലക്ഷം ആളുകൾ എത്തിച്ചേരുമെന്നാണാണ് മൂണ്‍വേൾഡ് റിസോര്‍ട്ട് കമ്പനി പറയുന്നത്. അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ബില്യന്‍ ഡോളറില്‍ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിക്കാനാകുമെന്നാണ് വിശദീകരണം. കമ്പനിയുടെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയകൾ വഴിയും പദ്ധതിയുടെ വിശദാംങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.