ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപകടത്തിൽ ഗുരുതര പരുക്ക്. നെറ്റിയുടെ മധ്യത്തിലാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെച്ചു.
നെറ്റിയിൽ നിന്ന് രക്തം വരുന്ന രീതിയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കുവെച്ചത്. “ഞങ്ങളുടെ അധ്യക്ഷ മമതാ ബാനർജിക്ക് ഗുരുതരമായി പരുക്കേറ്റു. നിങ്ങളുടെ പ്രാർത്ഥനയിൽ അവരെ കൂടി ഉൾപ്പെടുത്തൂ” എന്ന കുറിപ്പോടെയാണ് മമതയുടെ ചിത്രങ്ങൾ പ്രചരിച്ചത്. കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മമതയെ ഡിസ്ചാർഡ് ചെയ്തു.
അതേസമയം, എന്താണ് അപകട കാരണമെന്നത് സംബന്ധിച്ച വ്യക്തത വിന്നിട്ടില്ല. വീട്ടിൽ വെച്ച് കാലുതെന്നി വീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടമുണ്ടായതെന്നും ട്രെഡ് മില്ലിൽ നിന്ന് വീണതാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.