ലോകത്തെ ആദ്യ ഡിജിറ്റൽ ആസ്തി നിയമം, നടപ്പിലാക്കി ദുബായ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെൻറ​ർ

Date:

Share post:

ലോ​ക​ത്ത്​ ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ ആ​സ്തി നി​യ​മം ന​ട​പ്പിലാക്കി ദുബായ്. ദുബായ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെൻറ​ർ (ഡി.​ഐ.​എ​ഫ്.​സി)യാണ് നിയമം നടപ്പിലാക്കിയത്. ഇനി ഫി​നാ​ൻ​ഷ്യ​ൽ സെൻറ​റി​ലെ ഡി​ജി​റ്റ​ൽ ആ​സ്തി നി​ക്ഷേ​പ​ക​ർ​ക്കും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണ​വും ശ​ക്ത​മാ​യ ച​ട്ട​ക്കൂ​ടും ലഭിക്കും.

കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റിന്റെ മൂ​ല്യ​മു​ള്ള ഡി​ജി​റ്റ​ൽ അ​സ​റ്റ് വ്യ​വ​സാ​യം അതിവേഗം വളരുന്നതാണ്. ഭാ​വി​യി​ൽ വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള മേഖലയാണ് ഡിജിറ്റൽ വ്യവസായം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നിലവിൽ ​മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യി നി​യ​മം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഡി​ജി​റ്റ​ൽ അ​സ​റ്റു​ക​ളു​ടെ നി​യ​മ​പ​ര​മാ​യ സ്വ​ഭാ​വ​ത്തെ കു​റി​ച്ച്​ അ​വ്യ​ക്ത​ത നി​ല​നി​ന്നി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​മ​ഗ്ര​മാ​യ ഒ​രു ച​ട്ട​ക്കൂ​ട് ഉണ്ടായിരുന്നില്ല.

വലിയ രീതിയിലുള്ള ഗ​വേ​ഷ​ണ​വും വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ശേഖരിച്ചതിന് ശേഷം ഡി.​ഐ.​എ​ഫ്.​സി നി​യ​മ​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു ച​ട്ട​ക്കൂ​ട് നി​ർ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ ആ​സ്തി​ക​ൾ സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്കു​ന്ന​താ​ണ്​ ഡി.​ഐ.​എ​ഫ്.​സി രൂ​പ​പ്പെ​ടു​ത്തി​യ പുതിയ നി​യ​മം. നി​യ​മം മാ​ർ​ച്ച്​ എ​ട്ട് മു​ത​ലാ​ണ്​ നി​ല​വി​ൽ വ​ന്നി​ട്ടു​ള്ള​ത്. ഡി​ജി​റ്റ​ൽ അ​സ​റ്റ്​ ലോ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ വ​ള​രെ ആ​വേ​ശ​പൂ​ർ​വ​മാ​ണ്. ഈ ​നി​യ​മം മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഡി.​ഐ.​എ​ഫ്.​സി ചീ​ഫ്​ ലീ​ഗ​ൽ ഓ​ഫി​സ​ർ ജാ​ക്വ​സ്​ വി​സ​ർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്....

ഫെയ്സ്ബുക്കും വാട്സ്ആപ്പും നാലര മണിക്കൂർ പണിമുടക്കി; ആശങ്കയിലായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഫെയ്സ്ബുക്കും വാട്സ്ആപ്പും മണിക്കൂറുകളോളം പണിമുടക്കിയതോടെ ഉപയോക്താക്കളെല്ലാം അശങ്കയിലായി. എന്ത് സംഭവിച്ചുവെന്നറിയാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് ആശങ്കപ്പെട്ടത്. എന്നാൽ നാലര മണിക്കൂറുകൾക്ക് ശേഷം ആപ്പിക്കേഷനുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തു. ഇന്നലെ...

ഫിഫ ലോകകപ്പ്; 2034ലെ ആതിഥേയരായി സൗദി അറേബ്യയെ സ്ഥിരീകരിച്ചു

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, 2030ലെ എഡിഷൻ സ്പെയിൻ, പോർച്ചുഗൽ,...

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...