തെരുവുകളിൽ ഭിക്ഷയെടുത്ത് കോടീശ്വരനായി! ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ജീവിക്കുന്നത് മുംബൈയിൽ

Date:

Share post:

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും അതിനുള്ള ഉത്തരം അറിയാമായിരിക്കും. എന്നാൽ കോടീശ്വരമായ ഭിക്ഷക്കാരൻ ആരാണെന്ന് ചോദിച്ചാൽ പലരും മുഖം ചുളിക്കും. കാരണം ഭിക്ഷയെടുത്ത് ധനികനാകാൻ സാധിക്കുമോ എന്നതാകും എല്ലാവരുടെയും സംശയം. അതിനുള്ള ഉത്തരമാണ് മുംബൈക്കാരനായ ഭാരത് ജെയിൻ. ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരനാണ് ജെയിൻ.

ഇതുവരെ ഭിക്ഷ യാചിച്ച് ജെയിൻ സമ്പാദിച്ചത് 7.5 കോടി രൂപയാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ. ഭിക്ഷാടനത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്. തന്റെ വരുമാനം ഉപയോ​ഗിച്ച് മുംബൈയിൽ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റും ജെയിൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ താനെയിൽ രണ്ട് കടമുറികൾ വാടകയ്ക്ക് നൽകിയിട്ടുമുണ്ട് ഈ കോടീശ്വരൻ. കടമുറിയിൽ നിന്ന് വാടകയിനത്തിൽ മാത്രം പ്രതിമാസം 30,000 രൂപയാണ് വരുമാനം ലഭിക്കുന്നത്.

മുംബൈയിലെ തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന ജെയിനിന് കോടികളുടെ ആസ്തിയുണ്ടെങ്കിലും തന്റെ തൊഴിൽ നിർത്താൻ അദ്ദേഹം തയ്യാറല്ല. കുടുംബാം​ഗങ്ങൾ നിരന്തരം ഭിക്ഷാടനം അവസാനിപ്പിക്കാൻ അദ്ദേഹത്തോട് പറയാറുണ്ടെങ്കിലും ജെയിൻ അത് കേട്ടഭാവംപോലും നടിക്കാറില്ല. അതിന് കാരണം മറ്റൊന്നുമല്ല, കൈനിറയെ പണം ലഭിക്കുന്നത് തന്നെയാണ്. 10-12 മണിക്കൂറിനുള്ളിൽ പ്രതിദിനം 2,000 മുതൽ 2,500 രൂപ വരെയാണ് ഇദ്ദേഹത്തിന്റെ കയ്യിലെത്തുന്നത്. നിലവിൽ പരേലിലെ ഡ്യൂപ്ലക്‌സ് വസതിയിലാണ് ഭരത് ജെയിനും കുടുംബവും താമസിക്കുന്നത്. ഭാര്യയും രണ്ട് ആൺമക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് ഈ ധനികന്റെ കൊച്ചുകുടുംബം.

അതേസമയം, രാജ്യത്തെ ഭിക്ഷാടന വ്യവസായം ഏകദേശം ഒന്നരലക്ഷം കോടിയോട് അടുത്തുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഭിക്ഷാടനം നിയമ വിരുദ്ധനമാണെങ്കിലും ഇതിലൂടെ ​ധനികരാകുന്നവരുമുണ്ടെന്നാണ് ഭരത് ജെയിനെപ്പോലെയുളളവരുടെ കഥകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഇയാളെപറ്റി പുറത്തുവന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ അധികൃതർ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ജനങ്ങൾ.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...