‘തിരഞ്ഞെടുപ്പിൽ ജയിച്ചാല്‍ തൃശൂരില്‍ എലവേറ്റഡ് ഹൈവേ നിർമ്മിക്കും’; പ്രഖ്യാപനവുമായി സുരേഷ് ​ഗോപി

Date:

Share post:

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സ്ഥാനാർത്ഥികളും പാർട്ടികളും തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ തൃശൂരിൽ എലവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

“തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നടപ്പാക്കേണ്ട ‘പ്രൈം പ്രൊജക്ടടിനെ’ക്കുറിച്ച് 2019-ൽ തന്നെ പ്രഖ്യാപിച്ചതാണ്. ശക്തൻ മാർക്കറ്റ് നവീകരണം, മണ്ഡലത്തിൻ്റെ വികസനം തുടങ്ങിയവ എൻ്റെ പ്രൈം പ്രൊജക്‌ടുകളാണ്. കുന്നംകുളം റോഡ്, പൊന്നാനി റോഡ്, മണ്ണുത്തി റോഡ് എന്നിവയെ ബന്ധിപ്പിച്ച് എലവേറ്റഡ് ഹൈവേ നിർമ്മിക്കും. ഇത് യാഥാർത്ഥ്യമായാൽ തൃശൂർ നഗരത്തിലെ അനാവശ്യമായ ഗതാഗതക്കുരുക്കും ആവാസ വ്യവസ്ഥയുടെ ദുരിതവും മലിനീകരണവും ഒഴിവാക്കാം. യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യത്തിലെത്താനും സാധിക്കും. ശക്തന്റെ പേരിൽ കവളപ്പാറയിൽ വിസ്‌ഡം സെൻ്ററും ആരംഭിക്കും.

കവളപ്പാറ കൊട്ടാരത്തെ ‘എത്ത്നിക് യൂണിവേഴ്‌സിറ്റി’ കേന്ദ്രമാക്കി വികസിപ്പിക്കും. മെട്രോ ട്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും തൃശൂരിൽ കൊണ്ടുവരും. ജനങ്ങളിൽ വിവിധ മതക്കാരുണ്ടാകും. ജനങ്ങൾ ജയിപ്പിക്കട്ടെ, അതാണു നല്ലത്. ഒരു മതവിഭാഗവും ജയിപ്പിക്കുന്നത് നല്ലതല്ല. അപ്പോൾ എനിക്ക് ഉത്തരവാദിത്തം ജനങ്ങളോടു മാത്രമാകും” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...