മാപ്പിളപ്പാട്ട് ഗാനങ്ങളിലൂടെയും ആൽബങ്ങളിലൂടെയും പ്രശസ്തനായ പാട്ടുകാരനാണ് സലീം. സലീം കോടത്തൂർ പാടി അഭിനയിച്ച ഗാനങ്ങൾ ഹിറ്റായിരുന്നു. സലീം കോടത്തൂരിനെക്കാളും ഇപ്പോൾ മലയാളികൾ അറിയുന്നത് അദ്ദേഹത്തിന്റെ മകളെയാണ് !! ഹന്ന, വയസ്സ് 11.
ഹന്നയ്ക്ക് നിരവധി ആരാധകരാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. ഹന്നയ്ക്ക് കട്ട സപ്പോർട്ട് നൽകുന്നത് ഉപ്പയായ സലീം ആണ്. കുറവുകളുള്ള മകളായി സലിം ഇതുവരെ ഹന്നയെ വളർത്തിയിട്ടില്ല. മറ്റുള്ളവരുടെ സഹതാപം സലിം ഒട്ടും ഇഷ്ടപ്പെടുന്നുമില്ല. ഹന്നയെ ഒപ്പം നിർത്തി അവൾക്കുള്ള സ്പേയ്സ് ഉണ്ടാക്കികൊടുത്ത സലിമിന് ഹന്നയെക്കുറിച്ച് പറയാൻ നൂറു നാവാണ്.
സലീം കോടത്തൂർ തന്റെ പതിനാറ് വർഷത്തെ കരിയറിൽ നടത്തിയ ഉദ്ഘാടനങ്ങളുടെ ഇരട്ടിയോളം ഈ ചെറിയ കാലയളവിൽ ഹന്ന ചെയ്ത് കഴിഞ്ഞു. ഇപ്പോഴിതാ പതിനൊന്നാം വയസിൽ ഹന്ന 11 സെന്റ് ഭൂമി സ്വന്തമായി വാങ്ങിയ സന്തോഷം പങ്കിടുകയാണ് സലീം കോടത്തൂർ.
‘ഹന്ന മോൾ പതിനൊന്ന് വയസിൽ 11 സെന്റ് ഭൂമി സ്വന്തമായി വാങ്ങി. കഴിഞ്ഞ മാസമായിരുന്നു അതിന്റെ രജിസ്ട്രേഷൻ. ഹന്ന മോളുമായി ഈ രംഗത്തേക്ക് കടന്ന് വന്നപ്പോൾ പലരും ചോദിച്ചിരുന്നു സഹതാപത്തിന് വേണ്ടിയാണോയെന്ന്. അത്തരം കമന്റുകൾക്കൊന്നും ഞാൻ മറുപടി കൊടുത്തിട്ടില്ല. കാരണം മറുപടി കൊടുക്കുകയല്ല നമ്മൾ ജീവിച്ച് കാണിക്കുകയാണ് ചെയ്യേണ്ടത്.’ എന്നാണ് സലിമിന് പറയാനുള്ളത്.
സഹതാപമില്ലാതെ സഞ്ചരിക്കാനുള്ള ഊർജം ഹന്നമോൾക്ക് കിട്ടണം എന്നതായിരുന്നു എന്റെ ലക്ഷ്യമെന്നും ആരും അവളെ കുറവുകളുള്ള കുട്ടിയായി കാണരുത്. അതുകൊണ്ട് തന്നെ കഴിവുകളുള്ള മകളായിട്ടാണ് സമൂഹത്തിന് മുന്നിൽ ഹന്നയെ ഞാൻ പരിചയപ്പെടുത്തിയതെന്നും സലീം പറയുന്നു.