എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അധികാരം ഏറ്റെടുത്ത ചാൾസ് മൂന്നാമന്‍ രാജ്യത്തെ അഭിസംബോധ ചെയ്തു. രാഷ്ട്രത്തോടുള്ള തന്റെ ആദ്യ പ്രസംഗത്തിൽ കുടുംബത്തോടും അധികാരത്തിലുണ്ടായിരുന്നവരോടും ചാൾസ് നന്ദി രേഖപ്പെടുത്തി. അന്തരിച്ച അമ്മ എലിസബത്ത് രാജ്ഞിക്ക് വെള്ളിയാഴ്ച ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു.
“അഗാധമായ ദുഖത്തോടെയാണ് ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്.”
ഏഴ് പതിറ്റാണ്ടിലേറെയായി അവർ ചെയ്തതുപോലെ വിശ്വസ്തതയോടും ബഹുമാനത്തോടും സ്നേഹത്തോടും സേവിക്കുമെന്ന് ചാൾസ് മൂന്നാമന്‍ പറഞ്ഞു.
രാജ്ഞിയും പ്രിയപ്പെട്ട അമ്മയുമായ എലിസബത്ത് തനിക്കും എല്ലാ കുടുംബത്തിനും ഒരു പ്രചോദനവും മാതൃകയുമായിരുന്നു. ആ സ്നേഹത്തിനും വാത്സല്യത്തിനും മാർഗ്ഗനിർദ്ദേശത്തിനും ഏറ്റവും ഹൃദയംഗമമായ കടപ്പാട് രേഖപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1947ൽ 21-ാം വയസ്സിൽ അധികാരം ഏറ്റെടുക്കുമ്പോൾ രാജ്യത്തിനായി തന്‍റെ ജീവിതം സമർപ്പിക്കുമെന്നാണ് എലിസബത്ത് ജനങ്ങൾക്ക് നല്‍കിയ വാഗ്ദാനം. അത് എലിസബത്തിന്‍റെ ജീവിതം നിര്‍ണയിച്ച ഘടകമായെന്ന് ചാൾസ് രാജാവ് പറഞ്ഞു. രാജ്ഞി അചഞ്ചലമായ ഭക്തിയോടെ ചെയ്തതുപോലെ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ദൈവം അനുവദിക്കുന്ന ശേഷിക്കുന്ന സമയത്തിലുടനീളം സേവനജീവിതം വാഗ്ദാനം ചെയ്യുന്നതായി ചാൾസ് രാജാവ് പ്രതിജ്ഞയെടുത്തു.
പരമ്പരാഗത രീതി അനുസരിച്ച് മകൻ വില്യമിനെ പുതിയ രാജകുമാരനായും പ്രഖ്യാപിച്ചു. ഇതോടെ വില്യമിന്റെ ഭാര്യ കേറ്റ് വെയിൽസ് രാജകുമാരികും. എലിസബത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂര്‍ത്തികായും വരെ ബ്രിട്ടൻ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.