യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പെയ്നിന് 50 ലക്ഷം ദിർഹം സംഭാവന നൽകുമെന്ന് ജിൻകോ ഗ്രൂപ്പിൻ്റെ ഉടമ എമിറാത്തി വ്യവസായി ഗെയാത്ത് മുഹമ്മദ് ഗെയാത്ത് പ്രഖ്യാപിച്ചു.
റമദാനോട് അനുബന്ധിച്ചാണ് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിനിന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം തുടക്കം കുറിച്ചത്. ഒരു ബില്യൺ ദിർഹത്തിൻ്റെ ‘മദേഴ്സ് എൻഡോവ്മെൻ്റ്’ എന്ന ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്. അമ്മമാരുടെ ക്ഷേമമാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.
മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പയിനിലേക്ക് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സംഭാവന നൽകാം. കാമ്പെയ്നിൻ്റെ വെബ്സൈറ്റും (Mothersfund.ae) ടോൾ ഫ്രീ നമ്പറും (800 9999) നിലവിലുണ്ട്. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിൻ്റെ (AE790340003708472909201) കാമ്പെയ്ൻ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് യുഎഇ ദിർഹമിലെ ബാങ്ക് ട്രാൻസ്ഫർ വഴിയും സംഭാവനകൾ നൽകാം