വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ദുബായിലെ 691 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
വിവിധ രാജ്യക്കാരായ 691 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവ്. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് പോലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചതായി ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.
വിശുദ്ധ മാസത്തിൽ കുറ്റവാളികളുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 314 തടവുകാരെ മോചിപ്പിക്കാൻ കഴിഞ്ഞ ദിവസം അജ്മാൻ ഉത്തരവിട്ടിരുന്നു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് 735 തടവുകാർക്ക് മാപ്പ് നൽകി.