കുടിവെള്ളം കിട്ടാക്കനി; വാഹനം കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനും വിലക്ക്, പിടിവീണാൽ 5,000 രൂപ പിഴയും

Date:

Share post:

വരൾച്ചയുടെ മാസങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിത്തുടങ്ങി. പല സ്ഥലങ്ങളിലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിനായി പുതിയ നിബന്ധനയിറക്കിയിരിക്കുകയാണ് കർണാടക സർക്കാർ. വാഹനം കഴുകുന്നതും ചെടികൾക്ക് വെള്ളമൊഴിക്കുന്നതുമെല്ലാം സർക്കാർ നിരോധിച്ചു.

ഇതിന് പുറമെ നിർമ്മാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനും കർണാടകയിൽ പൂട്ട് വീണിട്ടുണ്ട്. ഇവ വെറുതെ നിരോധിക്കുക മാത്രമല്ല, നിയമ ലംഘനം നടത്തുന്നവർക്ക് പിഴയും ചുമത്തിയിട്ടുണ്ട്. കർണാടക വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ബോർഡ് (കെഡബ്ല്യുഎസ്എസ്ബി) 5,000 രൂപയാണ് നിയമലംഘകർക്ക് പിഴയായി ചുമത്തിയിരിക്കുന്നത്.

മുൻവർഷങ്ങളേക്കാൾ വരൾച്ചയുടെ തോത് ഇത്തവണ കൂടുതലാണെന്നാണ് വിലയിരുത്തൽ. ഇതിനോടകം ന​ഗരത്തിലെ നിരവധി കിണറുകളാണ് വറ്റിയത്. പല ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും നിലവിൽ കുടിവെള്ളം കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്. ഇതേ സ്ഥിതി തുടർന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ എന്താകും അവസ്ഥയെന്ന ആശങ്കയിലാണ് ജനങ്ങൾ.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....