റമദാന് മുന്നോടിയായി അജ്മാനിലെ 314 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി.
എല്ലാ വർഷവും റമദാന് മുന്നോടിയായി യു.എ.ഇ.യിൽ ഒട്ടേറെ തടവുകാരെ മോചിപ്പിക്കാറുണ്ട്. ഈ തീരുമാനത്തിലൂടെ, വിശുദ്ധ റമദാൻ മാസത്തിൽ തടവുകാർക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുമൊത്ത് സന്തോഷിക്കാനും അവസരം നൽകുമെന്ന് ഷെയ്ഖ് ഹുമൈദ് പറഞ്ഞു.
ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. വ്യാഴാഴ്ച 735 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശം നൽകിയിരുന്നു.