‘ഇതെന്താ ​ഗുസ്തിക്ക് പോവുകയാണോ’; ജ്യോതികയുടെ വ്യായാമം വേറെ ലെവലെന്ന് ആരാധകർ

Date:

Share post:

ആരോ​ഗ്യം നിലനിർത്താനും രോ​ഗങ്ങളിൽ നിന്നും രക്ഷനേടാനുമുള്ള ഉത്തമ മാർ​ഗമാണ് വ്യായാമം. ശാരീരികാധ്വാനം കുറഞ്ഞ ജീവിതരീതിയിലേയ്ക്ക് മനുഷ്യൻ മാറിയതോടെ വ്യായാമം ദൈനംദിന ജീവിതത്തിൽ അത്യാവശ്യമാണ് എന്നുവേണം പറയാൻ. വർക്കൗട്ടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത താരമാണ് നടി ജ്യോതിക. താരത്തിന്റെ വർക്ക്ഔട്ട് വീഡിയോകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.

തന്റെ ആരോ​ഗ്യത്തേക്കുറിച്ച് അതീവ ശ്രദ്ധ പുലർത്തുന്ന ജ്യോതിക അതികഠിനമായ വ്യായാമ മുറകളാണ് ദിവസേന ചെയ്തുവരുന്നത്. അവയൊക്കെ ആരാധകരുമായി പങ്കിടാറുമുണ്ട് താരം. ഫിറ്റ്നസ് എന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കുക മാത്രമല്ല, നമ്മൾ നേടിയെടുക്കുന്ന ജീവിതം കൂടിയാണ് എന്ന കുറിപ്പോടെ താരം കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ 7.5 മില്യൺ പേരാണ് കണ്ടത്. പുഷ്അപ് മുതൽ ബാറ്റിൽ റോപ് വ്യായാമം വരെ താരം അതിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരോ ദിവസവും പല വിധത്തിലുള്ള വ്യായാമങ്ങളാണ് ജ്യോതിക ചെയ്തുവരുന്നത്. ഇവയൊക്കെ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ഇതെന്താ ​ഗുസ്തിക്ക് പോവുകയാണോ എന്നാണ് പലരുടെയും ചോദ്യം. കാരണം അത്രമാത്രം ആത്മാർത്ഥതയോടെയാണ് ജ്യോതിക വ്യായാമങ്ങൾ ചെയ്തുവരുന്നത്. താരത്തിന്റെ വർക്ക്ഔട്ട് വീഡിയോ കണ്ട് വ്യായാമം ശീലമാക്കിയവരും നിരവധിയാണ്.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...