ദുബായ് എമിറേറ്റിനായി പുതിയ രണ്ട് എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിമാരായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്, ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ്, ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് എന്നിവരും കൗൺസിലിൻ്റെ തലവന്മാരായിരിക്കും.
ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിലുള്ള തന്ത്രപരമായ കാര്യ സമിതിയും ഉണ്ടാകും. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശപ്രകാരമാണ് പുതിയ കൗൺസിൽ രൂപീകരണം.
നഗരത്തിലെ ജീവിത നിലവാരം ഉയർത്താനാണ് കൗൺസിലുകളുടെ രൂപീകരണം ലക്ഷ്യം വെയ്ക്കുന്നത്.
.@HHShkMohd issues decree on The Executive Council of Dubai's new members. The Council continues to be chaired by @HamdanMohammed. @MaktoumMohammed,@AhmedMohammed &@HHAhmedBinSaeed have been appointed Deputy Chairmen. #WamNews pic.twitter.com/K3cPvCmctv
— WAM English (@WAMNEWS_ENG) March 6, 2024