ഷാർജയിലെ അൽ മംസാർ ബീച്ചിൽ രണ്ട് ജെറ്റ് സ്‌കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19-കാരി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. 19 വയസുകാരിയായ പെൺകുട്ടിയും 20 വയസുകാരനായ സഹോദരനും ഓടിച്ചിരുന്ന ജെറ്റ് സ്കികളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പെൺകുട്ടി തത്ക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുവൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അരോഗ്യനില മെച്ചപ്പെട്ട ശേഷം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും അന്വേഷണങ്ങൾക്കുമായി ജെറ്റ് സ്കി വാടകയ്ക്ക് നൽകിയ ഉടമയെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു.