വിശുദ്ധ റമദാനിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്നവർക്ക് 500,000 ദിർഹം വരെ പിഴയോ തടവോ ലഭിക്കുമെന്ന് കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് മന്ത്രാലയം ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനധികൃതമായി ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ലഭിക്കും.
34 അംഗീകൃത സ്ഥാപനങ്ങൾക്ക്, പ്രധാനമായും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാത്രമേ റമദാനിൽ സംഭാവന സ്വീകരിക്കാനും ശേഖരിക്കാനും അനുമതിയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. റസ്‌റ്റോറൻ്റുകൾക്ക് പള്ളികളിലേക്ക് നേരിട്ട് ഭക്ഷണ പെട്ടികൾ നൽകാൻ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
“നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് യുഎഇക്ക് പുറത്ത് നിന്ന് സംഭാവനകൾ ശേഖരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ആർക്കും 500,000 ദിർഹത്തിൽ കുറയാത്ത പിഴയോ തടവോ ചുമത്തപ്പെടുമെന്ന് ” നോൺ-ബെനിഫിറ്റ് പബ്ലിക് അസോസിയേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് നഖി പറഞ്ഞു