താൻ മോദിയുടെ സ്ഥാനാർത്ഥിയാണെന്നും ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടി അല്ലെന്നും എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ താന്‍ തന്നെയെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് അനില്‍ ആന്റണി പറഞ്ഞത്. പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് താൻ മോദിയുടെ സ്ഥാനാർത്ഥിയാണെന്ന് അനിൽ എടുത്ത് പറയുന്നത്.
ഇത്തവണ ഒന്നിൽ കൂടുതൽ എംപിമാർ കേരളത്തിൽ നിന്ന് ബിജെപിക്ക് ഉണ്ടാകുമെന്നും തനിക്ക് ക്രൈസ്തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അനിൽ ആൻ്റണി പ്രതികരിച്ചു.