യുഎഇയിലെ പല പ്രദേശങ്ങളിലും ചൊവ്വാഴ്ച പുലർച്ചെ പെയ്തിറങ്ങിയത് കനത്ത മഴ. അബുദാബി, റാസൽഖൈമ, ഷാർജയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിയും മിന്നലും ഉണ്ടായി.
അൽഐൻ മേഖലയിൽ ആലിപ്പഴവും പെയ്തിറങ്ങി. യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
الامارات : الان أمطار غزيرة على طريق العين دبي #منخفض_الهمايل #مركز_العاصفة
5_3_2024 pic.twitter.com/ACWuUUTnpi— مركز العاصفة (@Storm_centre) March 5, 2024
തുടർന്നുള്ള ദിവസങ്ങളിലും മോശം കാലാവസ്ഥ തുടർന്നേക്കും. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അബുദാബി പോലീസ് താൽക്കാലിക വേഗത കുറയ്ക്കൽ സംവിധാനം സജീവമാക്കി, അബുദാബി – അൽ ഐൻ റോഡിലും (അൽ ഹഫർ പാലം – ബനിയാസ് പാലം), മക്തൂം ബിൻ റാഷിദ് റോഡിലും (അൽ ഷഹാമ പാലം -അൽ നൗഫ് പാലം). പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചു.